Friday, November 6, 2009

കടയിരുപ്പ് PM സിറ്റിക്ക് ഇനി വസന്തകാലം

P M സിറ്റി നിവാസികള്‍ ഇപ്പൊള്‍ ആഘൊഷത്തിമിര്‍പ്പിലാണ്.നാടിന്റെ പൊന്നൊമനയായ എല്‍ദൊ നാട്ടില്‍ എത്തുന്നതാണ് നാട്ടുകാരെ ഇപ്പൊ ഏറെ സന്തോഷിപ്പിക്കുന്നത്.ഒരു വര്‍ഷത്തെ ദുബായ് സന്ദര്‍ശനത്തിനു ശേഷം ഇന്നു വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന എല്‍ദോക്കു വന്‍‘പിച്ച’ സ്വീകരണമാണ് നാട്ടുകാര്‍ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് PM സിറ്റിയില്‍ വച്ച് നടക്കുന്ന സ്വീകരണസമ്മേളനം നാട്ടിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തക കടയിരുപ്പ് ഓമന ഉദ്ഘാടനം ചെയ്യും. ടിയാന്റെ വരവിനോടനുബന്ധിച്ച് ബിവറേജസ് കോര്‍പറേഷന്‍ MD ജില്ലയിലെ പ്രധാന ബാറുകളിലും ഷാപ്പുകളിലും സന്ദര്‍ശനം നടത്തുകയും ആവശ്യത്തിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു ഉറപ്പു വരുത്തുകയും ചെയ്തു. ഒരുമാസക്കാലം PM സിറ്റിയില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്. ടിയാന്‍ നാട്ടില്‍ എത്തുന്നതു കൊണ്ട് കുര്യാച്ചന്റെ തുമ്മലിന് ശമനം കിട്ടും എന്ന വിശ്വാസത്തിലാണ് ഒരു വിഭാഗം നാട്ടുകാര്‍. എങ്കിലും നാട്ടുകാരുമായി ടിയാന്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നത് കൊണ്ട് തുമ്മല്‍ പഴയതുപോലെ നിലനില്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. എത്രയൊക്കെയായാലും PM സിറ്റിക്ക് ഇനി ഉത്സവകാലം.

No comments:

Post a Comment