Saturday, July 31, 2010

വിട!! ...ഈ CMS നോടും വിട!!

3 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു് ശേഷം ശ്രീമാന്‍. മാത്യു അവര്‍കള്‍ CMS നോട് വിട പറഞ്ഞു. Century യുടെ റാസല്‍ഖൈമ ബ്രാഞ്ചായ CMS RAK യിലാണ് ഇന്നലെ (31/7/2010) ഏകദേശം 4.50PM നോട് അനുബന്ധിച്ച അവസാന പഞ്ചിങ്ങ് കര്‍മ്മം നിര്‍വഹിച്ചത്. മിസ്സിങ്ങ് പീസുകളുടെ തുടര്‍കഥയായ അല്‍ഖോസ് ഫക്ടറിയുടെ സ്ഥാപക നേതാക്കളിലൊരാളായ ശ്രീമാന്‍ ചാക്കൊയുമായുള്ള മുന്‍ കാല അടുപ്പമാണ് നല്ലൊരു കായികതാരം കൂടിയായ ശ്രീ മാത്യുവിനെ CMS ല്‍ എത്തിച്ചത്. ശ്രീ കെ.കെ. രാജീവ് കഥയും സംവിധാനവും നിര്‍വഹിച്ച ‘സഹാറയ്ക്കൊരു മിസ്സിങ്ങ് പീസ്’ എന്ന ചിത്രത്തില്‍ ഡ്രൈവറുടെ വേഷം അഭിനയിച്ചതിന് ശ്രീ.ലാല്‍ അംഗമായിട്ടുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിട്ടുണ്ട്. റാഷിദിയന്‍ കെട്ടിട നിരകള്‍ മുതല്‍ മണല്‍കാറ്റുകള്‍ നടനമാടുന്ന അലെയ്ന്‍ മരുഭൂമികള്‍ വരെ മാ‍ത്യു പാറ്റിത്തള്ളിയ ലോട്ടുകള്‍ എത്രയെത്ര..!! അപ്പോഴും ഒരു ചെറുപുഞ്ചിരി നിര്‍ത്തിയ ആ ചുണ്ടില്‍ നിന്നുതിരുന്നതിത്ര മാത്രം, “ഭായ്, പറഞ്ഞെമനസിലായില്ലേ.....??”

Friday, April 16, 2010

കാത്തുകാത്തിരുന്നൊരു മെസ്സ്...

ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഷുനാളില്‍ CMS-ല്‍ മെസ്സ് സമാഗതമായ്.‍ തൊഴിലാളികളുടേയും മേലധികാരികളുടെ അധികാര വടംവലികള്‍ക്കൊമൊടുവില്‍ ഇന്നലെ വൈകീട്ട് 4.15നാണ് ഇതു സംബന്ധിച്ച ബില്ലില്‍ ചെയര്‍മാന്‍ ഒപ്പുവച്ചത്. ഇതോടെ മെസ്സിനെ ചുറ്റിപറ്റി നിലനിന്നിരുന്ന ആശങ്കകള്‍ക്ക് വിരാമമായി. മെസ്സ് കമ്മിറ്റി കണ്‍വീനര്‍ ശ്രീ. ലിനുപോള്‍ ആദ്യ തീറ്റയെടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സീനിയര്‍ ക്യാമ്പോസിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ അധികച്ചുമതല വഹിക്കുന്ന കറുത്ത ക്യാമ്പോസ് അധ്യക്ഷനായിരുന്നു. ഉദ്ഘാടനദിനമായ ഇന്ന് ഉപ്പുമാവ്,കടലക്കറി,ചപ്പാത്തി,മൊട്ടക്കറി ഇത്യാദികള്‍ക്കു പുറമെ ചിക്കന്‍ ബിരിയാണി വിതരണവും നടന്നു. തൊഴിലാളികള്‍ക്കിടയില്‍ നിന്ന് കേവലം തുച്ഛ്മായ ഒരു തുക മാത്രം ഇതിനായി പിരിക്കുന്ന മെസ്സ് കമ്മിറ്റിയുടെ മുദ്രാവാക്യം ‘അന്നദാനം മഹാദാനം നമുക്കും കിട്ടണം ബിരിയാണി’ എന്നതാണെന്നാണ് ഒടുവില്‍ പുറത്തുവന്ന അങ്ങാടിപ്പാട്ട്. മെസ്സ് എത്രത്തോളം വിജയകരവും ലാഭകരവുമാണെന്ന് നമുക്കു കാത്തിരുന്നു കാണാം...