Friday, April 16, 2010
കാത്തുകാത്തിരുന്നൊരു മെസ്സ്...
ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഷുനാളില്‍ CMS-ല്‍ മെസ്സ് സമാഗതമായ്. തൊഴിലാളികളുടേയും മേലധികാരികളുടെ അധികാര വടംവലികള്‍ക്കൊമൊടുവില്‍ ഇന്നലെ വൈകീട്ട് 4.15നാണ് ഇതു സംബന്ധിച്ച ബില്ലില്‍ ചെയര്‍മാന്‍ ഒപ്പുവച്ചത്. ഇതോടെ മെസ്സിനെ ചുറ്റിപറ്റി നിലനിന്നിരുന്ന ആശങ്കകള്‍ക്ക് വിരാമമായി. മെസ്സ് കമ്മിറ്റി കണ്‍വീനര്‍ ശ്രീ. ലിനുപോള്‍ ആദ്യ തീറ്റയെടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സീനിയര്‍ ക്യാമ്പോസിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ അധികച്ചുമതല വഹിക്കുന്ന കറുത്ത ക്യാമ്പോസ് അധ്യക്ഷനായിരുന്നു. ഉദ്ഘാടനദിനമായ ഇന്ന് ഉപ്പുമാവ്,കടലക്കറി,ചപ്പാത്തി,മൊട്ടക്കറി ഇത്യാദികള്‍ക്കു പുറമെ ചിക്കന്‍ ബിരിയാണി വിതരണവും നടന്നു. തൊഴിലാളികള്‍ക്കിടയില്‍ നിന്ന് കേവലം തുച്ഛ്മായ ഒരു തുക മാത്രം ഇതിനായി പിരിക്കുന്ന മെസ്സ് കമ്മിറ്റിയുടെ മുദ്രാവാക്യം ‘അന്നദാനം മഹാദാനം നമുക്കും കിട്ടണം ബിരിയാണി’ എന്നതാണെന്നാണ് ഒടുവില്‍ പുറത്തുവന്ന അങ്ങാടിപ്പാട്ട്. മെസ്സ് എത്രത്തോളം വിജയകരവും ലാഭകരവുമാണെന്ന് നമുക്കു കാത്തിരുന്നു കാണാം...
Subscribe to:
Post Comments (Atom)
No comments:
Post a Comment