റാസല്‍ഖൈമ ഫാക്ടറിയില്‍ വീണ്ടും അടിപിടി. ടോണിസാറിന്റെ ‘അരുമ’ ശിഷ്യന്‍ ജലന്ധറും ‘എരുമ’ ശിഷ്യന്‍ എല്‍ദൊ യും തമ്മിലാണ് ഇന്നലെ ഏകദേശം 11മണിയോടുകൂടി കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടത്. റാസല്‍ഖൈമയിലെ നിലവിലുള്ള കാര്യവാഹകന്‍ ശ്രീ. എല്‍ദൊ വാര്‍ഷിക ലീവിനായി നാട്ടിലേക്ക് പോകുന്നതിന്റെ അധികാര കൈമാറ്റ ചടങ്ങിലാണ് നദീം അടക്കമുള്ള ആഫീസ് സ്റ്റാഫുകളുടെ മുന്നില്‍ വച്ചു ഇത്തരമൊരു പൊറാട്ടു നാടകം അരങ്ങേറിയത്. മുഖത്ത് ചോരയൊലിക്കുന്ന മുറിപ്പാടുകളുമായി നിന്ന എല്‍ദോയെ പ്രാഥമികശുശ്രൂഷക്കു വിധേയനാക്കി. വിശദാംശങ്ങള്‍ ലഭ്യമല്ലാത്ത ഈ സംഭവത്തെപ്പറ്റി ഉന്നത തല അന്വേഷണം വേണമന്ന് സച്ചിന്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment