P M സിറ്റി നിവാസികള്‍ ഇപ്പൊള്‍ ആഘൊഷത്തിമിര്പ്പിലാണ്.നാടിന്റെ പൊന്നൊമനയായ എല്‍ദൊ നാട്ടില്‍ എത്തുന്നതാണ് നാട്ടുകാരെ ഇപ്പൊ ഏറെ സന്തോഷിപ്പിക്കുന്നത്.ഒരു വര്‍ഷത്തെ ദുബായ് സന്ദര്‍ശനത്തിനു ശേഷം ഇന്നു വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന എല്‍ദോക്കു വന്‍‘പിച്ച’ സ്വീകരണമാണ് നാട്ടുകാര്‍ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് PM സിറ്റിയില്‍ വച്ച് നടക്കുന്ന സ്വീകരണസമ്മേളനം നാട്ടിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തക കടയിരുപ്പ് ഓമന ഉദ്ഘാടനം ചെയ്യും. ടിയാന്റെ വരവിനോടനുബന്ധിച്ച് ബിവറേജസ് കോര്പറേഷന് MD ജില്ലയിലെ പ്രധാന ബാറുകളിലും ഷാപ്പുകളിലും സന്ദര്‍ശനം നടത്തുകയും ആവശ്യത്തിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു ഉറപ്പു വരുത്തുകയും ചെയ്തു. ഒരുമാസക്കാലം PM സിറ്റിയില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്. ടിയാന് നാട്ടില്‍ എത്തുന്നതു കൊണ്ട് കുര്യാച്ചന്റെ തുമ്മലിന് ശമനം കിട്ടും എന്ന വിശ്വാസത്തിലാണ് ഒരു വിഭാഗം നാട്ടുകാര്‍. എങ്കിലും നാട്ടുകാരുമായി ടിയാന് നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നത് കൊണ്ട് തുമ്മല്‍ പഴയതുപോലെ നിലനില്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. എത്രയൊക്കെയായാലും PM സിറ്റിക്ക് ഇനി ഉത്സവകാലം.
Friday, November 6, 2009
Wednesday, November 4, 2009
അരുമ Vs എരുമ
റാസല്‍ഖൈമ ഫാക്ടറിയില്‍ വീണ്ടും അടിപിടി. ടോണിസാറിന്റെ ‘അരുമ’ ശിഷ്യന് ജലന്ധറും ‘എരുമ’ ശിഷ്യന് എല്‍ദൊ യും തമ്മിലാണ് ഇന്നലെ ഏകദേശം 11മണിയോടുകൂടി കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടത്. റാസല്‍ഖൈമയിലെ നിലവിലുള്ള കാര്യവാഹകന്‍ ശ്രീ. എല്‍ദൊ വാര്‍ഷിക ലീവിനായി നാട്ടിലേക്ക് പോകുന്നതിന്റെ അധികാര കൈമാറ്റ ചടങ്ങിലാണ് നദീം അടക്കമുള്ള ആഫീസ് സ്റ്റാഫുകളുടെ മുന്നില്‍ വച്ചു ഇത്തരമൊരു പൊറാട്ടു നാടകം അരങ്ങേറിയത്. മുഖത്ത് ചോരയൊലിക്കുന്ന മുറിപ്പാടുകളുമായി നിന്ന എല്‍ദോയെ പ്രാഥമികശുശ്രൂഷക്കു വിധേയനാക്കി. വിശദാംശങ്ങള്‍ ലഭ്യമല്ലാത്ത ഈ സംഭവത്തെപ്പറ്റി ഉന്നത തല അന്വേഷണം വേണമന്ന് സച്ചിന് ആവശ്യപ്പെട്ടു.
ശശി നാട്ടിലേക്ക്....
VCD യിലെ എക്കാലത്തേയും മുദീര്‍, ഒറ്റയാള്‍ പട്ടാളം, ശശി ഇന്നലെ വൈകിട്ട് നാട്ടിലേക്കു തിരിച്ചു. റോളിങ്ങ് മെഷീനില്‍ വിരല്‍ കുടുങ്ങിയാണ് ശരീരത്തിലും മനസിലും ഏറ്റ മുറിവുമായി ശശി ദുബായ് വിട്ടത്. HR Manager ഉടെ ഉട്ടോപ്യന്‍ ഭരണപരിഷ്കാരങ്ങള്‍ക്കു ഒരു ദുരന്തസാക്ഷി കൂടി എന്നാണ് CMS ലെ ചില Division ലെ സഹപ്രവര്‍ത്തകര്‍ ഈ സംഭവത്തിനെതിരെ പ്രതികരിച്ചത്. S&C patty യിലെ അതികായകന് ശ്രീമാന്‍ ബ്രൈറ്റ് സദാനന്ദന്റെ അപകടത്തിന് ശേഷം റോളിങ്ങ് മെഷീനുമായി ബന്ധപ്പെട്ടു നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശശിയുടെ അഭാവത്തില്‍ VCD യിലെ പുതിയ റിമ്പോച്ചെ ആയി സുജിത്തിനെ വാഴിച്ചു.
Tuesday, November 3, 2009
Surprise Visit By Operations Manager at RAK Factory
It is reported that Mr. Toney, Operation Manager, made an inspection at RAK factory today morning. All the office staff got screwed by him during the inspection.He was very success full in finding reasons to fingure Mr.Eldo, Mr.Sachin and also Mr.Nadeem. He noted that a fan was working in the factory at break time,also he fired Mr.Sudhama for playing "Kallanum Policum" in the factory on duty time.The inspection is still going on and more reports will be posted soon.Mean time the DXB staff are in full swing since Mr.toney is not available in the factory.
Sunday, November 1, 2009
റാസൽഖൈമ ഫാക്ടറിയിൽ കർഫ്യൂ
റാസൽഖൈമ ഫാക്ടറിയിൽ ഇന്ന് രാവിലെ നടന്ന ചർച്ചക്കൊടുവിൽ HR മാനേജർ കുമാരി രൂപ ശ്രീനാഥ് നിരോധനാജ്ഞ (CMS/IPC -144) പുറപ്പെടുവിച്ചു. തൊഴിലാളികൾക്കിടയിൽ നിലനിന്നിരുന്ന
തൊട്ടാതൊടൽ, ഏറ് പന്ത്, സാറ്റേസീറ്റ് എന്നി കളികളും നിരോധനാജ്ഞയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം ഫാക്ടറിയിൽവച്ചുണ്ടായ അനിഷ്ട സംഭവത്തെതുടർന്നാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
തൊട്ടാതൊടൽ, ഏറ് പന്ത്, സാറ്റേസീറ്റ് എന്നി കളികളും നിരോധനാജ്ഞയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം ഫാക്ടറിയിൽവച്ചുണ്ടായ അനിഷ്ട സംഭവത്തെതുടർന്നാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
Subscribe to:
Posts (Atom)